
റിയാദ്: സൗദിയിലേക്ക് വിദേശ അധ്യാപകരുടെ റിക്രൂട്‌മെന്റ് നിര്‍ത്തണമെന്ന് ശൂറാ കൗണ്‍സിലിലെ യുവജന, കുടുംബ സമിതി ശുപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുവേണ്ടിയാണിത്. ഇതേസമയം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് വനിതകള്‍ ജോലി ചെയ്യുന്ന ഈ മേഖല കൂടി സ്വദേശിവല്‍കരിച്ചാല്‍ ഒട്ടേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദേശ അധ്യാപകരെ റിക്രൂട് ചെയ്യുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തൊഴില്‍, സാമൂഹിക മന്ത്രാലയത്തോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുള്‍പ്പെടെ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുതകുന്ന 12 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.