റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന്റെ ഭാഗമായി പ്രത്യേക ഫീസുകളൊന്നും ഉണ്ടാകില്ലെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം. തൊഴിലുടമക്ക് പുതിയ വിസകള്‍ നല്‍കുന്നത് തുടരാമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയുടെ റീഎന്‍ട്രി, എക്‌സിറ്റ് എന്നിവ ഇനി തൊഴിലുടമക്ക് റദ്ദാക്കാനാകില്ല. തൊഴിലാളി തൊഴില്‍ കരാര്‍ ലംഘിച്ചാണ് പോകുന്നതെങ്കില്‍ പരാതി നല്‍കി യാത്ര തടയാം. എന്നാല്‍ അനാവശ്യമായാണ് യാത്ര തടയാന്‍ പരാതി നല്‍കുന്നതെങ്കില്‍ നടപടിയുണ്ടാകും. നിലവിലുള്ള ഫീസുകളാണ് തുടര്‍ന്നും രാജ്യത്തുണ്ടാവുക. പുതിയ മാറ്റങ്ങളില്‍ പ്രത്യേക ഫീസുകളൊന്നും ഉണ്ടാകില്ല. തൊഴില്‍ മാറുന്ന സമയത്തുള്ള ഫീസ് ഘടനയിലും നിലവിലുള്ള രീതി തുടരും.
എക്‌സിറ്റ്, റീഎന്‍ട്രി എന്നിവക്കുള്ള അധികാരം തൊഴിലാളിക്കുള്ളതിനാല്‍ ഇനി മുതല്‍ ഈ തുക തൊഴിലാളി അടക്കേണ്ടി വരും. ഇക്കാര്യത്തില്‍ കമ്പനികള്‍ക്കോ തൊഴിലുടമക്കോ ബാധ്യതയില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.