Currency

കൊറോണ; ചൈനയിലേക്കുള്ള സര്‍വീസുകള്‍ അനിശിചിത കാലത്തേക്ക് റദ്ദാക്കി സൗദി എയര്‍ലൈന്‍സും

സ്വന്തം ലേഖകന്‍Monday, February 3, 2020 1:03 pm

റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി സൗദി എയര്‍ലൈന്‍സ്. ചൈനയിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി വിമാന കമ്പനി അറിയിച്ചു. താല്‍ക്കാലികമായി ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശിചിത കാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

നേരത്തെ യാത്ര ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ചൈനയില്‍ ഉല്‍ഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയത്. സൗദിയില്‍ ഇത് വരെ കോറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രാജ്യം ശകതമായ മുന്‍കരുതലുകളാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളത്.

കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകള്‍ നടന്നു വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x