Currency

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി

സ്വന്തം ലേഖകന്‍Thursday, November 22, 2018 12:45 pm

റിയാദ്: രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സൗദി. പൊതുമുതല്‍ നശിപ്പിച്ചാല്‍ പിഴയും തടവുമടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായും വിവിധ മന്ത്രാലയങ്ങള്‍ അറിയിച്ചു.

റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള വസ്തുവകകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും. അത്തരക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം. ഇതിന് പുറമേ നഷ്ടപരിഹാരവും നല്‍കേണ്ടതായി വരും. വ്യവസായ മന്ത്രാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവ നശിപ്പിച്ചാലും ഒരു ലക്ഷം റിയാല്‍ പിഴ ഒടുക്കണം.

ഒട്ടകങ്ങള്‍ റോഡിലേക്ക് കടക്കാതിരിക്കാനായി സ്ഥാപിച്ചിട്ടുളള മുളളുവേലികള്‍ പൊളിച്ചാല്‍ 50,000 റിയാലും പിഴ ഈടാക്കും. ട്രാഫിക് സിഗ്‌നല്‍ പോസ്റ്റുകളും പൊലീസ് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമുള്‍പ്പെടെയുള്ളവ ചിലര്‍ നശിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിയമ ലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x