റിയാദ്: സൗദി അറേബ്യ ഹ്വസ്വകാല വിസിറ്റ് വിസകള്‍ അനുവദിക്കാനൊരുങ്ങുന്നു. സന്ദര്‍ശന, തീര്‍ഥാടന വിസാ ഘടനയില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കാനാണ് പുതിയ തീരുമാനം. കര, നാവിക, വ്യോമയാന മാര്‍ഗേന എത്തുന്ന എല്ലാ വിദേശികള്‍ക്കും വിസക്ക് അപേക്ഷിക്കാം. 48 മുതല്‍ 96 മണിക്കൂര്‍ സമയമാണ് വിസക്ക് കാലാവധിയുണ്ടാവുക. 48 മണിക്കൂര്‍ വിസക്ക് 100 റിയാലും, 96 മണിക്കൂര്‍ വിസക്ക് 300 റിയാലും ഫീസ് ഈടാക്കും.
ഓണ്‍ അറൈവല്‍ വിസകളായിട്ടാണ് ഇഷ്യു ചെയ്യുക. എന്നാല്‍ എല്ലാ രാജ്യക്കാര്‍ക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുതിയ തീരുമാനം രാജ്യത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് കണക്ക് കൂട്ടല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.