Currency

സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി പത്താഴ്ച കൂടി തുടരും

സ്വന്തം ലേഖകന്‍Friday, January 15, 2021 7:17 pm

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി പത്താഴ്ച കൂടി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം. സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരും. അതിവേഗ ഇന്റര്‍നെറ്റുള്ള സൗദിയില്‍ ഓണ്‍ലൈന്‍ പഠനം വിജയകരമായി പുരോഗമിക്കുന്നുണ്ട്. മദ്റസതീ പ്ലാറ്റ്ഫോം, ദേശീയ വിദ്യാഭ്യാസ പോര്‍ട്ടലായ ഐന്‍ പ്ലാറ്റ്‌ഫോം, വെര്‍ച്വല്‍ നഴ്സറി ആപ്ലിക്കേഷന്‍ എന്നിവ വഴിയുള്ള പഠനം വിജയകരമായി തുടരുകയാണ്. യൂണിവേഴ്സിറ്റികളും കോളജുകളിലും ഇതര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ രീതി വിജയകരമാണ്.

ഇതെല്ലാം കണക്കിലെടുത്തും ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു.

സ്‌കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കോവിഡ് ഭീതി പൂര്‍ണമായും നീങ്ങുന്നതോടെയാകും സ്ഥാപനങ്ങള്‍ തുറക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x