
റിയാദ്: സൗദിയിലെ ജിദ്ദയില്‍ കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഓണ്‍ലൈനാകുന്നു. ജിദ്ദയിലെ ജനറല്‍ കോടതിയാണ് പരമ്പരാഗത വ്യവഹാരം ഉപേക്ഷിക്കുന്നത്. എല്ലാ ഡോക്യുമെന്റുകളും ഇനി ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോടതിക്ക് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ സംവിധാനം പ്രശ്‌നങ്ങള്‍ക്ക് കാലതാമസം കൂടാതെ പരിഹാരം കാണാന്‍ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
യു.എസ്.ബി, സി.ഡി.ഇ-മെയില്‍ തുടങ്ങിയവയാകും കോടതി വ്യവഹാരത്തിന് പരിഗണിക്കപ്പെടുക. നംവംബര്‍ മാസം മുതല്‍ പൂര്‍ണ്ണമായും പേപ്പര്‍ മുക്തമാകും കോടതി. ഷെയ്ക് അബ്തുല്ല അല്‍ ഒബൈദി ചെയര്‍മാനായ കോടതിയാണ് പരമ്പരാഗത രീതിയില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.
നീതിന്യായ മന്ത്രാലയവും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും പുതിയ മാറ്റം അംഗീകരിച്ചു. പ്രത്യേക ഇല്‌ക്ട്രോണിക് ഗേറ്റുകള്‍ വഴിയാണ് കോടതിയുടെ പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.