റിയാദ്: സൗദിയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായുള്ള ഏകീകൃത ജോബ് പോര്‍ട്ടല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ സ്വദേശികള്‍ക്ക് ഈ പോര്‍ട്ടല്‍ വഴി അറിയാനാകും. സൗദിയില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ്, ഏകീകൃത തൊഴില്‍ പോര്‍ട്ടല്‍ സംവിധാനം കൂടി പ്രവര്‍ത്തന സജ്ജമാകുന്നത്. സ്വദേശികള്‍ക്ക് എളുപത്തില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായകരമാകുന്നതാണ് പുതിയ പദ്ധതി.
പൊതു മേഖലിയിലും, സ്വകാര്യ മേഖലയിലുമുള്ള തൊഴിലന്വേഷകരുടെ ഒരു ഡാറ്റാ ബേസ് ഈ പോര്‍ട്ടിലില്‍ സൂക്ഷിക്കും. ഇത് തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഏറെ സഹായകരമാകുന്നതാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു.
പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകരുടെ അടിസ്ഥാന വിവരങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും. ബന്ധപ്പെട്ട അധികാരികള്‍ക്ക് ഡാറ്റയുടെ കൃത്യതയും സുതാര്യതയും ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ നിലവിലെ തൊഴില്‍ വിവരങ്ങള്‍ പുതിയ പ്ലാറ്റ് ഫോമിലേക്ക് മാറ്റുമെന്നും മന്ത്രാലയം പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.