Currency

സൗദി ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്; 10 ലക്ഷം പേര്‍ക്ക് തൊഴിലവസരം

സ്വന്തം ലേഖകന്‍Sunday, November 1, 2020 4:04 pm

റിയാദ്: സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ 10 വര്‍ഷത്തിനിടെ 10 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ്. നിലവില്‍ ജോലി ചെയ്യുന്ന 6 ലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും.

2030ഓടെ വര്‍ഷത്തില്‍ 10 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം മാറും. 5 പുതിയ പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും.

10 വര്‍ഷത്തിനിടെ സ്വകാര്യമേഖലയില്‍ 5 ലക്ഷം ഹോട്ടല്‍ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. സൗദിയുടെ വാതില്‍ സഞ്ചാരികള്‍ക്കായി തുറന്നതോടെ ആഗോള ടൂറിസം റാങ്കില്‍ 21ല്‍ നിന്ന് 5ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x