Currency

സൗദി സർവ്വകലാശാലകൾ വിദേശി വിദ്യാർത്ഥികൾക്ക് സീറ്റുകൾ നീക്കിവെച്ചേക്കും

സ്വന്തം ലേഖകൻTuesday, April 4, 2017 9:37 pm

ബിരുദ, ബിരുദാനന്തരതലങ്ങളിൽ വിദേശി വിദ്യാർത്ഥികൾക്ക് രാജ്യത്ത് പഠനസൗകര്യം ഒരുക്കുന്നതിനെ പറ്റിയാണ് ആലോചന

റിയാദ്: വിദേശി വിദ്യാർത്ഥികൾക്ക് സൗദി അറേബ്യയിൽ പഠനം നടത്താൻ സൗകര്യമൊരുക്കുന്നതിനെ പറ്റി ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അൽ-ഇസ്സ. ബിരുദ, ബിരുദാനന്തരതലങ്ങളിൽ വിദേശി വിദ്യാർത്ഥികൾക്ക് രാജ്യത്ത് പഠനസൗകര്യം ഒരുക്കുന്നതിനെ പറ്റിയാണ് ആലോചന.

സർവകലാശാലകളുടെ പ്രവർത്തനരീതി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച വിഷയം പഠിച്ചുകൊണ്ടിരിക്കുന്ന മന്ത്രിതല വിദഗ്ത സമിതി ഇക്കാര്യം പരിഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

റിയാദിൽ ഏപ്രിൽ 12 മുതൽ നടക്കുന്ന ഏഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഫോർ ഹയർ എഡ്യുക്കേഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x