Currency

സൗദിയില്‍ ഡ്രൈവറില്ലാ ബസുകള്‍ പരീക്ഷണ ഓട്ടം നടത്തി; അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്

സ്വന്തം ലേഖകന്‍Saturday, December 14, 2019 10:54 am

റിയാദ്: സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി. കമ്പ്യൂട്ടര്‍ ബന്ധിത ബസ് സര്‍വീസ്, ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസമാണ് കിങ് അബ്ദുല്ല സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്നത്. ക്യാമറയും സെന്‍സര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവര്‍ത്തിപ്പിക്കുന്നത്. 3 ഡി പ്രിന്റഡ് ബോഡിയിലാണ് ബസിന്റെ നിര്‍മ്മാണം.

നിര്‍മാണം എളുപ്പമായതിനാല്‍ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കാലതാമസമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ ബസ് ഉപയോഗിച്ച് ഷട്ടില്‍ സര്‍വീസ് നടത്താനാണ് പദ്ധതി. ഡിജിറ്റല്‍ വാഹന നിര്‍മാതാക്കളായ ലോക്കല്‍ മോട്ടേഴ്സ് ഇന്‍ഡസ്ട്രീസ്, ഇ.സി മൈല്‍, സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x