
റിയാദ്: പകര്‍ച്ചവ്യാധികള്‍ തടയലും ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കലും ലക്ഷ്യമിട്ട് സൗദി ആരോഗ്യ മന്ത്രാലയം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സേവനം കൂടുതല്‍ മികവുറ്റതാക്കാന്‍ സംയോജിത പദ്ധതിയാണ് ആരോഗ്യമന്ത്രാലയം നടപ്പിലാക്കുന്നത്. ശാസ്ത്രീയമായാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്.
പ്രതിരോധം, ശുശ്രൂഷ, അടിയന്തിര സേവനം തുടങ്ങി പ്രത്യേകം തരം തിരിച്ചാണ് സേവന പ്രവര്‍ത്തനങ്ങള്‍, ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരും ആധുനിക സൗകര്യങ്ങളോടെയുള്ള സേവന കേന്ദ്രങ്ങളുമുണ്ട്. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ഓരോ തീര്ത്ഥാ ടകനേയും പ്രത്യേകം നിരീക്ഷിക്കും. ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, ടെക്നീഷ്യന്‍സ്, അഡ്മിനിസ്ട്രേറ്ററുകള്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ഹെല്‍ത്ത് മോണിറ്ററിംഗ് സെന്റര്‍ ഇതിനായി നിയമിച്ചു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.