
റിയാദ്: സൗദിയില്‍ തൊഴിലാളികളുടെ വിസ ഫീസ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2016ലും അതിന് ശേഷവും പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് എട്ടിനം സര്‍ക്കാര്‍ ഫീസുകളാണ് തിരിച്ച് നല്‍കുന്നത്. ഫീസിനത്തില്‍ സര്ക്കാരിലേക്കടക്കുന്ന തുകയുടെ 80 ശതമാനം തിരിച്ച് നല്കുവാനാണ് തീരുമാനം. ഉത്തേജന പദ്ധതിയുടെ ഭാഗമായാണ് ചെറുകിട-ഇടത്തരം മേഖലയില്‍ ഫീസുകള്‍ തിരിച്ചു നല്‍കുന്നത്.
കോണ്ട്രാക്ടിംഗ്, ചില്ലറ വ്യാപാര മേഖലകളിലെ സ്ഥാപനങ്ങളിലുള്ള 20 തൊഴിലാളികളുടെ വിസ ഫീസ് സ്ഥാപനങ്ങള്‍ക്ക് തിരിച്ച് നല്‍കും. ഓരോ വര്‍ഷവും ആദ്യമായി റിക്രൂട്ട് ചെയ്യുന്ന 20 തൊഴിലാളികളുടെ ഫീസാണ് ഇത്തരത്തില്‍ തിരികെ ലഭിക്കുക. അതേസമയം കോണ്ട്രാക്ടിംഗ്, ചില്ലറ വ്യാപാര മൊഴികെയുള്ള മേഖലകളില്‍ മുഴുവന്‍ തൊഴിലാളികളുടേയും വിസ ഫീസ് തിരിച്ച് ലഭിക്കും.
ഈ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപനങ്ങളുടെ പ്രതിവര്‍ഷവരുമാനം 20 കോടി റിയാലില്‍ കവിയാന്‍ പാടില്ല. ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് ചെറുകിട-ഇടത്തരം സ്ഥാപന അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.