
റിയാദ്: വനിതാ ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിതകള്‍ക്ക് വാഹന ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സൗദി. വനിതകളുടെ വാഹന ഡ്രൈവിങിലൂടെ അപകടം കൂടുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍.
സൗദിയില്‍ പുതുതായി നിരത്തിലിറങ്ങുന്ന വനിതകള്‍ പരിചയം കുറഞ്ഞവരാണെന്നും അതിനാല്‍ അപകട സാധ്യത കൂടുതലാണെന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനികളുടെ ന്യായം. ഇതില്‍ 18നും 21നുമിടക്ക് പ്രായമുള്ള യുവതികള്‍ കൂടുതല്‍ അപകടം വരുത്താന്‍ സാധ്യതയുണ്ടെന്നും കമ്പനികള്‍ കണക്കുകൂട്ടുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളെക്കുറിച്ച് പരാതി ബോധിപ്പിക്കാന്‍ കമ്പനികളുടെ മേല്‍നോട്ടം കൂടി വഹിക്കുന്ന സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.