Currency

സൗദി വനിതകള്‍ നാളെ മുതല്‍ വാഹനമോടിക്കും

സ്വന്തം ലേഖകന്‍Saturday, June 23, 2018 12:17 pm

റിയാദ്: ചരിത്രം മാറ്റിയെഴുതാന്‍ സൗദി വനിതകള്‍ നാളെ വാഹനങ്ങളുമായി റോഡിലേക്ക്. സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നാളെ മുതല്‍ നീങ്ങും. നാളെ ‘വനിതാ ഡ്രൈവിങ് ദിന’മായി കൊണ്ടാടുമെന്നു സൗദി അറിയിച്ചു. ഡ്രൈവിങ് വിലക്ക് നീങ്ങുന്നതോടെ ഒട്ടേറെ സ്ത്രീകള്‍ക്കായി പുതിയ തൊഴില്‍മേഖലകളും തുറക്കുകയാണ്.

പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍, അധ്യാപികമാരുടെ വാഹനങ്ങള്‍, വനിതാ ടാക്‌സികള്‍ തുടങ്ങിയ പൊതുവാഹനങ്ങളും സ്ത്രീകള്‍ക്ക് ഓടിക്കാം. കാര്‍ റെന്റല്‍ സര്‍വീസുകളും നടത്താം. സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുന്നതിനായി സ്ത്രീകള്‍ക്കുവേണ്ടി ബോധവല്‍കരണ ക്ലാസുകളും ശില്‍പശാലകളും പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x