Currency

സൗദിയില്‍ ഇനി വനിതാ ട്രാഫിക് പൊലീസും

സ്വന്തം ലേഖകന്‍Saturday, March 30, 2019 2:17 pm

റിയാദ്: സൗദിയില്‍ ട്രാഫിക് പൊലീസില്‍ വൈകാതെ വനിതകളെ നിയമിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. രാജ്യത്തെ പൊതു സുരക്ഷാ വകുപ്പ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വിവിധ സുരക്ഷാ വകുപ്പുകളില്‍ നിയമിക്കുന്നതിന് സ്വദേശി വനിതകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

പരിശീലനം ലഭിച്ച വനിതകളില്‍ ഒരു വിഭാഗത്തെ ട്രാഫിക് പോലീസില്‍ നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുന്നത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി സ്വദേശി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സും സ്വന്തമാക്കി.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ വൈകാതെ തുടങ്ങുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x