റിയാദ്: സൗദി അറേബ്യയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തിസമയം രാത്രി ഒമ്പത് മണിവരെയാക്കുന്നത് സംബന്ധിച്ച കരട് നിയമം ബന്ധപ്പെട്ട് അധികൃതർക്ക് സമർപ്പിച്ചു. തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയമാണ് ഇത് സംബന്ധമായ കരട് നിയമം തയ്യാറാക്കി ഉന്നതാധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
രാത്രി ഒമ്പത് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മക്കയിലും മദീനയിലുമുള്ള സ്ഥാപനങ്ങള്‍ക്കും പാര്‍ക്കുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവക്കും നിയമത്തില്‍ ഇളവ് അനുവദിക്കും.
നേരത്തെ വിശദമായ പഠനത്തിനായി മന്ത്രിസഭ തിരിച്ചയച്ച നിയമമായിരുന്നു ഇത്. മുതിർന്ന ഉദ്യോഗസ്ഥരുമായും വ്യാപാരികളുമായും വിശദമായ ചര്‍ച്ചകളും ശില്‍പ്പശാലകളും നടത്തിയതിനു ശേഷമാണ് ഇപ്പോള്‍ ഭേതഗതികളോടെ വീണ്ടും കരട് നിയമം തയ്യാറാക്കിയത്.
രാത്രി ഒമ്പത് മണിക്ക് തന്നെ കടകള്‍ അടയ്ക്കുന്ന നിയമം കൊണ്ടുവരുന്നുവെങ്കിൽ രാത്രി നിസ്കാരത്തിനു കടകള്‍ അടക്കുന്ന സമയം അഞ്ചു മിനുട്ടാക്കി കുറയ്ക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.