
റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നിലവിലെ സാഹചര്യത്തില്‍ നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്.
ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍ കരിപ്പൂരിലേക്കു സേവനം മാറ്റുന്നതിനു പ്രയാസമുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.