
റിയാദ്: സൗദിയിലെ പൗരന്മാരും വിദേശികളും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇറാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാതലത്തിലാണ് നടപടി. കൊറോണ വൈറസ് ബാധയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിച്ച് പോരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
വിലക്ക് ലംഘിച്ച് ഇറാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ട്രാവല്‍ ഡോക്യുമെന്റ് റെഗുലേഷന്റേയും ബൈലോകളുടേയും റെഗുലേറ്ററി വ്യവസ്ഥകള്‍ ബാധകമാകും. കൂടാതെ 14 ദിവസത്തേക്ക് പ്രത്യേകമായ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്യും. ചട്ടം ലംഘിച്ച് ഇറാനിലേക്ക് യാത്ര ചെയ്യുന്നത് വിദേശിയാണെങ്കില്‍, അവരെ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.
സൗദിയിലെത്തുന്ന എല്ലാ യാത്രക്കാരും, രാജ്യത്തെത്തുന്നതിന് രണ്ടാഴ്ച മുമ്പ് ഇറാനില്‍ പോയിട്ടുണ്ടോ എന്ന കാര്യം പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതാണെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.