Currency

സൗദി അതിശൈത്യത്തിലേക്ക്; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Thursday, January 17, 2019 2:47 pm

റിയാദ്: സൗദിയില്‍ തണുപ്പ് ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ തണുപ്പ് അനുഭപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഈ ദിവസങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.

ഉത്തര അതിര്‍ത്തി പ്രദേശങ്ങള്‍, റിയാദ്, അല്‍ഖസീം, നജ്റാന്‍, മദീന, മക്ക പ്രവിശ്യകളിലും സമീപ സ്ഥലങ്ങളിലുമാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക. മൂടല്‍ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതോടകം തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടായി. സൗദിയില്‍ ഇന്നു അനുഭവപ്പെട്ട കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x