
റിയാദ്: സൗദിയില്‍ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. സ്വദേശികളെ നിയമിച്ച് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതാണ് പദ്ധതി. പ്രാദേശിക തൊഴില്‍ മേഖലയിലെ കൂടുതല്‍ തസ്തികകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നത്.
തൊഴില്‍-സാമുഹിക വികസന മന്ത്രാലയത്തിന് കീഴിലെ മാനവശേഷി വികസന നിധി അഥവാ ഹദഫാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നിയമിതരാകുന്ന സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ നിശ്ചിത വിഹിതം ഹദഫ് വഹിക്കും. മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, ഹ്യൂമണ്‍ റിസോഴ്സസ് സ്പെഷ്യലിസ്റ്റ്, അഡ്മിന്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വ്വീസ് എന്നീ അഞ്ച് തസ്തികകളിലായിരുന്നു ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
വനിതകളേയും ഭിന്നശേഷിക്കാരെയും നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അധിക ധനസഹായത്തിന് അര്‍ഹതയുണ്ട്. 4000 മുതല്‍ 10,000 റിയാല്‍ വരെ വേതന വ്യവസ്ഥയില്‍ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായത്തിനര്‍ഹതയുണ്ടാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.