Currency

സൗദിയില്‍ സ്വദേശിവത്കരണം ചൊവ്വാഴ്ച തുടങ്ങും: ആശങ്കയൊഴിയാതെ പ്രവാസികള്‍

സ്വന്തം ലേഖകന്‍Sunday, September 9, 2018 11:12 am

റിയാദ്: സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി പന്ത്രണ്ട് മേഖകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്‌ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആശങ്കയിലാണ്.

എഴുപത് ശതമാനം സ്വദേശികളും മുപ്പത് ശതമാനം വിദേശികളും എന്നതാണ് അനുപാതം. മലയാളികള്‍ കൂടുതലുള്ള മിഠായി കടകളിലെ സ്വദേശിവത്കരണം അവസാന ഖട്ടത്തിലാണ്. 12 മേഖലകളില്‍ ഒന്നിച്ച് സ്വദേശിവത്കരണം നടത്തുന്നതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള പ്രവാസികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x