Currency

സ്വദേശിവത്കരണം: സൗദിയില്‍ ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:05 pm

റിയാദ്: സൗദിയില്‍ ഈ വര്‍ഷം ജോലി നഷ്ടമായ വിദേശി എഞ്ചിനീയര്‍മാരുടെ എണ്ണം പന്ത്രണ്ടായിരമായി. സൗദി എഞ്ചിനീയറിങ് കൗണ്‍സിലിന്റെ ഔദ്യോഗിക കണക്കനുസരിച്ചാണ് ഇത്രയധികം ജോലിനഷ്ടം. ഈ തസ്തികകളില്‍ ഭൂരിഭാഗവും സ്വദേശികള്‍ കൈയ്യടക്കികഴിഞ്ഞു.

ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ വന്‍നഷ്ടമാണ് വിദേശികള്‍ക്ക്. ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ജോലി പോയത് പതിനൊന്നായിരത്തി എണ്ണൂറ്റി പതിനൊന്ന് പേര്‍ക്കാണ്. ഈ പണികളിലാകെ കയറിയത് പതിനായിരത്തിനടുത്ത് സ്വദേശികള്‍. ഔദ്യോഗിക കണക്ക് പ്രകാരം രണ്ടു ലക്ഷത്തിനടുത്ത് എഞ്ചിനീയര്‍മാരുണ്ട് സൗദിയില്‍. ഇതില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ വിദേശികളാണ്.

വെറും മുപ്പത്തയ്യായിരം പേര്‍ മാത്രമാണ് സ്വദേശികള്‍. രാജ്യത്തെ 2,866 എഞ്ചിനീയറിങ് സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്. സിംഹഭാഗവും വിദേശികള്‍ കൈയ്യടക്കി വെച്ച എഞ്ചിനീയറിംങ് ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കും.

അര്‍ഹരായ സ്വദേശികള്‍ക്ക് മതിയായ തസ്തികകള്‍ ഇതിനായി നീക്കി വെക്കും. ബിരുദം കഴിഞ്ഞത്തെുന്ന സ്വദേശി എഞ്ചിനീയര്‍മാരെ ഉടന്‍ ജോലിയില്‍ നിയമിക്കാനും പരിശീലനത്തിനും പദ്ധതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x