
റിയാദ്: സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു നല്‍കിയ സാവകാശം അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കാര്‍- ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, കണ്ണട, എന്നിവ വില്‍ക്കുന്ന കടകള്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്, ഇലക്ട്രിക്ക് -ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മൂന്നു ഘട്ടങ്ങളിലായി സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്.
ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 നാണ് നിലവില്‍ വന്നത്. രണ്ടാം ഘട്ടം നവംബര്‍ ഒമ്പതിനും മൂന്നാം ഘട്ടം ഈ വര്‍ഷം ജനുവരി 7 നുമാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനു ഒരു വര്‍ഷം പ്രത്യേക ഇളവ് നല്‍കിയിരുന്നു. ഈ തൊഴിലുകളിലേക്കു വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതിനും നിരോധനമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.