Currency

സൗദി സ്വദേശിവല്‍കരണം രണ്ടാം ഘട്ടം നവംബര്‍ ഒന്‍പത് മുതല്‍

സ്വന്തം ലേഖകന്‍Saturday, November 3, 2018 4:15 pm

റിയാദ്: സൗദിയില്‍ മൂന്നു ഘട്ടങ്ങളായി നടത്തിവരുന്ന സ്വദേശിവല്‍കരണത്തിന്റെ രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഷോപ്പുകള്‍, വാച്ച്, കണ്ണട തുടങ്ങിയ മേഖലകളാണ് ഈ ഘട്ടത്തില്‍ നിതാഖാത് പരിധിയില്‍ വരിക. നിശ്ചിത തീയതിക്കകം 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണ് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഫ്രിഡ്ജ്, ഒവന്‍, ടെലിഫോണ്‍ എന്നിവയുടെ മൊത്തക്കച്ചവടം, വാച്ച്, ക്ലോക്ക്, ആഭരണങ്ങള്‍, കണ്ണട, കണ്ണ് പരിശോധനയ്ക്കുള്ള ഉപകരണങ്ങള്‍, റേഡിയോ, ടെലിവിഷന്‍ എന്നിവയുടെ മൊത്ത-ചില്ലറ കച്ചവടം, കൃഷി യന്ത്രങ്ങള്‍, പമ്പു സെറ്റുകള്‍, ട്രാന്‍സ്ഫോമര്‍ എന്നിവയുടെ വ്യാപാരവും ഇലക്ട്രിക് കളിപ്പാട്ടങ്ങളുടെ മൊത്തക്കച്ചവടവും അറ്റകുറ്റപ്പണിയും ഇതില്‍ ഉള്‍പെടും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. പന്ത്രണ്ട് മേഖലകളിലെ സ്വദേശിവല്‍കരണത്തിന് ജനുവരിയിലാണ് പ്രഖ്യാപനമുണ്ടായത്.

ആദ്യഘട്ടം സെപ്റ്റംബര്‍ പതിനൊന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു. 2019 ജനുവരി ഏഴിനാണ് മൂന്നാം ഘട്ടം സ്വദേശിവല്‍കരണം നടപ്പാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x