റിയാദ്: സൗദിയിലെ എയര്‍പോര്‍ട്ടുകളിലും സിവില്‍ ഏവിയേഷന്‍ മേഖലകളിലുമുള്ള 28 ഇനം തൊഴിലുകളില്‍ സ്വദേശിവല്‍കരണം നടപ്പാക്കും. മൂന്നു വര്‍ഷം കൊണ്ടാകും സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കുക. പൈലറ്റ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, ഫ്‌ലൈറ്റ് കാറ്ററിങ്, തുടങ്ങി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം സൗദിവല്‍കരിക്കാനാണ് അതോരിറ്റിയുടെ നീക്കം. വിഷന്‍ 2030ന്റെ ഭാഗമായുള്ള സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീക്കം.
സൗദി സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് സ്വദേശിവല്‍കരണ വിവരങ്ങള്‍ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം രാജ്യത്തെ മുഴുവന്‍ വിമാത്താവളങ്ങളിലെയും വിമാന കമ്പനികള്‍ക്കും നല്‍കി. പുറമെ മെയിന്റ്റനന്‍സ് ആന്‍ഡ് ഓപ്പറേഷന്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍, സേവന ദാതാക്കള്‍ എന്നിവക്കും നിര്‍ദേശം പോയിട്ടുണ്ട്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായുള്ള സഹകരണത്തോടെയാണ് സൗദി സിവില്‍ ഏവിയേഷന്‍ അതോരിറ്റി സ്വദേശിവല്‍കരണം നടപ്പിലാക്കുന്നത്. ഓരോ മേഖലയിലേയും ഉയര്‍ന്ന തസ്തികകളിലാണ് ആദ്യം സൗദിവല്‍കരണം നടപ്പിലക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.