
ദമാം: സൗദിയില്‍ ദന്ത ചികിത്സാ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. മലയാളികളടക്കമുള്ള വിദേശികളെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വദേശി ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ദന്ത ചികിത്സാ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ തൊഴില്‍- സാമൂഹ്യ വികസന മന്ത്രാലയം തയ്യാറെടുക്കുന്നത്.
ഈ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം മന്ത്രാലയം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ കണക്കുകള്‍ പ്രകാരം ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്‍ ലൈസന്‍സുള്ള 5287 സ്വദേശി ഡോക്ടര്‍മാരും 9729 വിദേശ ദന്ത ഡോക്ടര്‍മാരും രാജ്യത്തുണ്ട്.
ദന്തല്‍ ഡോക്ടര്‍മാരില്‍ 25 ശതമാനത്തോളം മാത്രമാണ് സ്വദേശികള്‍. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വിദേശ ഡോക്ടര്‍മാരുടെ എണ്ണം 27.5 എന്ന തോതില്‍ കുറയ്ക്കുന്നതിനാണ് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസിന്റെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.