Currency

എഞ്ചിനിയറിങ് മേഖലയിലെ സ്വദേശിവല്‍ക്കരണം; പതിനാല് മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Tuesday, January 5, 2021 6:46 pm

റിയാദ്: സൗദിയില്‍ എഞ്ചിനിയറിംഗ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം ഈ മാസം പതിനാല് മുതല്‍ പ്രാബല്യത്തിലാകും. പുതുവര്‍ഷത്തില്‍ 7000 സ്വദേശി എഞ്ചിനിയര്‍മാരെ നിയമിക്കുന്നതിനാണ് വിവിധ മന്ത്രാലയങ്ങളുമായി ധാരണയിലെത്തിയത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യോഗ്യരായ സ്വദേശി എഞ്ചിനിയര്‍മാരെ ലഭ്യമാക്കുന്നതിന് പുതിയ പോര്‍ട്ടല്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

തൊഴിലന്വേഷകരായ പ്രഫഷണലുകളുടെ ഡാറ്റകല്‍ ശേഖരിച്ച് കമ്പനികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. എഞ്ചിനിയര്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചതോടെ തൊഴില്‍ വിപണിയിലും പ്രതിഫലനം ഉണ്ടായിട്ടുണ്ട്. പുതുതായി പുറത്ത് വന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ എഞ്ചിനിയര്‍മാരില്‍ സ്വദേശികളുടെ അനുപാതം വര്‍ധിക്കുകയും വിദേശികളുടെ അനുപാതത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം എഞ്ചിനിയര്‍ തസ്തികയിലുള്ളവര്‍ക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗ്യതാ പരീക്ഷകള്‍ക്കും രാജ്യത്ത് തുടക്കം കുറിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x