Currency

സൗദിയില്‍ മത്സ്യ ബന്ധന മേഖലയിലെ സ്വദേശിവത്കരണം ഒന്നു മുതല്‍

സ്വന്തം ലേഖകന്‍Sunday, September 30, 2018 1:32 pm

റിയാദ്: സൗദിയില്‍ മല്‍സ്യ ബന്ധന മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന് നാളെ മുതല്‍ തുടക്കമാകും. രാജ്യത്ത് നിന്നും മല്‍സ്യ ബന്ധനത്തിന് പോകുന്ന ഓരോ ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. നിയമം നടപ്പിലാക്കാത്ത ബോട്ടുകള്‍ക്ക് നാളെ മുതല്‍ കടലിലിറങ്ങാന്‍ അനുവാദം ലഭിക്കില്ല.

പരിസ്ത്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് മല്‍സ്യ ബന്ധന മേഖലയിലെ സ്വദേശവല്‍ക്കരണ നടപടികള്‍. രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗയമായാണിത്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ പൂര്‍ത്തിയായി.

ഈ മേഖലയില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമടങ്ങുന്ന വിദേശികളാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഇന്ത്യകാരില്‍ തമിഴ് നാട്ടില്‍ നിന്നുളളവരാണ് ഭൂരിഭാഗമെങ്കിലും മലയാളികളും തൊഴിലെടുക്കുന്നുണ്ട് ഈ മേഖലയില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x