Currency

സ്വദേശി അനുപാതം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയുമായി സൗദി

സ്വന്തം ലേഖകന്‍Tuesday, January 15, 2019 3:43 pm

റിയാദ്: നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി സൗദിയില്‍ അടുത്ത മാസം പ്രാബാല്യത്തിലാകും. ഫെബ്രുവരി രണ്ടു മുതലാണ് സേവനം തുടങ്ങുക. ഓരോ കമ്പനിക്കും സ്വദേശി അനുപാതം എത്രയാണെന്നും ഇതോടെ വേഗത്തിലറിയാം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിയമനങ്ങളും നടപടിക്രമങ്ങളും പുതിയ സംവിധാനത്തില്‍ വേഗത്തിലാക്കാം.

സൗദിയില്‍ തുടങ്ങുന്നതും നിലവിലുള്ളതുമായ സ്ഥാപനങ്ങള്‍ നിലവില്‍ വ്യത്യസ്ത നിറങ്ങളിലുള്ള കാറ്റഗറിയിലാണ് ഉള്ളത്. സ്വദേശികളുടെ അനുപാതം അനുസരിച്ചാണ് ഈ ക്രമീകരണം. റെഡിലുള്ളവര്‍ക്ക് തൊട്ടടുത്ത കാറ്റഗറിയിലേക്കോ ഗ്രീനിലേക്കാ മാറാന്‍ സ്വദേശികളെ ആനുപാതികമായി നിയമിക്കണം. ഇക്കാര്യം തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അടുത്ത നടപടി. ഈ നടപടി ഏറെ സമയമെടുത്താണ് നിലവില്‍ പൂര്‍ത്തിയാക്കുന്നത്. ആഴ്ചകള്‍ വരെ നീണ്ടേക്കാവുന്ന ഈ നടപടി ക്രമമാണ് അതിവേഗത്തിലാകുന്നത്.

ഫെബ്രുവരി രണ്ട് മുതല്‍ അതിവേഗ രജിസ്‌ട്രേഷന്‍ നടപടി ആരംഭിക്കും. സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായാണിത്. സ്വദേശികളുടെ അനുപാതം എത്രയെന്ന് വേഗത്തില്‍ അറിയാന്‍ സാധിക്കും. ഒപ്പം പുതുതായി തുടങ്ങുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നടപടി ക്രമങ്ങളും എളുപ്പമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x