Currency

ഇലക്ട്രോണിക്‌സ് മേഖലയിലെ സ്വദേശിവത്കരണം പൂര്‍ത്തിയായി; ഞായര്‍ മുതല്‍ പരിശോധന

സ്വന്തം ലേഖകന്‍Saturday, November 10, 2018 12:04 pm

റിയാദ്: സൗദിയിലെ ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്‌സ് തൊഴില്‍ മേഖലയിലും സൗദിവല്‍ക്കരണം പൂര്‍ത്തിയായി. വാച്ചുകളും കണ്ണടകളും വില്‍ക്കുന്ന കടകളില്‍ ഞായറാഴ്ച മുതല്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന ശക്തമാക്കും.

ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ച്, കണ്ണട, വില്‍പന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. ഇവ വില്‍ക്കുന്ന കടകളില്‍ ഇനി മുതല്‍ 70 ശതമാനം സ്വദേശികളായിരിക്കണം. അതായത് പത്ത് പേരുള്ള കടയില്‍ ഏഴും സൗദികള്‍. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.

വന്‍ കച്ചവടം നടക്കുന്ന മേഖലയാണ് ഇലക്ട്രോണിക്‌സ് മേഖല. നിര്‍മാണ മേഖല സജീവമാകാനിരിക്കുന്ന സാഹചര്യത്തില്‍ സ്വദേശികളെ നിയമിച്ച് നീങ്ങാനാണ് ഭൂരിഭാഗം പേരുടെയും ശ്രമം. വാച്ച് കടകള്‍ പലതും പൊതു കടകളാക്കാനുള്ള ശ്രമത്തിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x