Currency

സൗദിവത്കരണം ഉയര്‍ന്ന തസ്തികകളിലേക്കും

സ്വന്തം ലേഖകന്‍Thursday, October 4, 2018 12:00 pm

റിയാദ്: സൗദിയിലെ ഉയര്‍ന്ന തസ്തികകളും സ്വദേശിവത്കരിക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം. ഐ.ടി, അക്കൗണ്ടന്റ്, ധനകാര്യം, അഭിഭാഷകവൃത്തി തുടങ്ങിയ മേഖലകളേയും സൗദിവത്കരിക്കാനാണ് നീക്കം. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ പ്രാപ്തരാണെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. സ്വദേശികളിലെ യോഗ്യരായവരുടെ വിവര ശേഖരണം ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, എഞ്ചിനീയറിംഗ് ആന്റ് ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സി, ടൂറിസം തുടങ്ങി മേഖലകളിലേക്കും സൗദിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x