Currency

പെൺകുട്ടികൾക്ക് ജീവിക്കാൻ പ്രയാസമുള്ള നാടുകളിൽ അമേരിക്കയും

സ്വന്തം ലേഖകൻWednesday, October 12, 2016 8:41 am

സാമ്പത്തികവും പൊതുജനക്ഷേമപരവുമായ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നിട്ടും പെൺകുട്ടികൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണ് യുഎസ് എന്ന് റിപ്പോർട്ട്.

ചിക്കാഗോ: സാമ്പത്തികവും പൊതുജനക്ഷേമപരവുമായ കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യമായിരുന്നിട്ടും പെൺകുട്ടികൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണ് യുഎസ് എന്ന് റിപ്പോർട്ട്. പെൺകുട്ടികൾക്ക് ജീവിക്കാനുതകുന്ന രാജ്യങ്ങളുടെ പട്ടികയിൽ കസഖിസ്ഥാനും അൽജീരിയക്കും പിന്നിലായാണ് അമേരിക്കയുടെ സ്ഥാനം.

സേവ് ദ് ചിൽഡ്രൻ എന്ന സംഘടന പുറത്തുവിട്ട പട്ടിക പ്രകാരം സ്വീഡൻ ആണ് പെൺകുട്ടികൾക്ക് ജീവിക്കാൻ ഏറ്റവും ഉതകുന്ന രാജ്യം. ആഫ്രിക്കൻ രാജ്യമായ നൈഗറാണ് 144 രാജ്യങ്ങളൂള്ള പട്ടികയിൽ ഏറ്റവും അവസാനം നിൽക്കുന്നത്. അമേരിക്ക പട്ടികയിൽ മുപ്പത്തിരണ്ടാം സ്ഥാനത്താണ്.

ലോകത്ത് സാമ്പത്തികമായ രംഗത്ത് മുന്നിൽ നിൽക്കുന്ന എല്ലാ രാജ്യങ്ങൾ എല്ലാം പട്ടികയിൽ മുൻ നിരയിൽ നിൽക്കുമ്പോളാണ് അമേരിക്ക 32ആം സ്ഥാനത്ത് നിൽക്കുന്നത്. ഭരണതലത്തിലെ സ്ത്രീ പങ്കാാളിത്വത്തിലെ കുറവും മറ്റുമാണ് അമേരിക്കയെ പട്ടികയിൽ പിന്നിലാക്കുന്നതെന്നാണ് സേവ് ദ് ചിൽഡ്രൻ സിഇഒയായ കരോളിൻ മൈൽസ് പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x