Currency

കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻThursday, June 15, 2017 1:09 pm

പൂരിപ്പിച്ച അപേക്ഷ ഇന്ത്യൻ എംബസ്സി വഴിയാണ് സമർപ്പിക്കേണ്ടത്. ജുലൈ 20 ആണ് അവസാന തീയ്യതി.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഉന്നതപഠന മന്ത്രാലയം ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ ഷരിയ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഫാക്വൽറ്റിയിൽ 2017-2018 പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ്. അപേക്ഷാഫോം യൂണിവേഴ്സ്റ്റിയിൽ നിന്നും ലഭിക്കുന്നതാണ്. 

പൂരിപ്പിച്ച അപേക്ഷ ഇന്ത്യൻ എംബസ്സി വഴിയാണ് സമർപ്പിക്കേണ്ടത്. ജുലൈ 20 ആണ് അവസാന തീയ്യതി. കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം മാർക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസ്സി തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: സഞീവ് സക്ലാനി, Attache (Education & Consular) in the Embassy: Tel. No. 22573910 or Mobile: 97295728.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x