Currency

ക്നാനായ യുവതികൾക്ക് പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നതിനു സ്‌കോളർഷിപ്പ്, ഡിസംബർ 1 നു മുൻപ് അപേക്ഷിക്കാം

Monday, September 5, 2016 6:22 pm

ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക ക്നാനായ യുവതികൾക്ക് പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്നതിനു സ്‌കോളർഷിപ്പ് നല്‍കുന്നു. 2016 ഡിസംബര്‍ ഒന്നിന് മുൻപ് അപേക്ഷിക്കുന്നവർക്കു മെരിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളർഷിപ്പ് നൽകും. വിധവകളുടെ പെണ്മക്കൾക്കും, അംഗപരിമിതിയുള്ള യുവതികൾക്കും പ്രത്യേക പരിഗണന ലഭിക്കും.

മാർക്ക് ലിസ്റ്റ്, ഇടവക വികാരിയുടെ റെക്കമെന്‍ഡേഷന്‍ ലെറ്റര്‍, പഞ്ചായത്തില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അഡ്മിഷൻ ലെറ്റർ എന്നിവ അപേക്ഷയോടൊപ്പം നൽകണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയാത്ത ക്നാനായ യുവതികൾക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നതെന്നു വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ഇവിടെ ക്ലിക്ക്ചെയുക. പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട വിലാസം deeptischolarship@gmail.com


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x