അബുദാബി: 10- 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ റിവിഷന്‍ ടെസ്റ്റ് നാളെ മുതല്‍ ഓണ്‍ലൈനില്‍ നടത്തും. ബോര്‍ഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ പരിശീലനാര്‍ഥം ഈ പരീക്ഷകള്‍ സ്‌കൂളില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ അബുദാബിയില്‍ 3 ആഴ്ചത്തേക്കുകൂടി ഇലേണിങ് നീട്ടിയതോടെയാണ് റിവിഷന്‍ ടെസ്റ്റും ഓണ്‍ലൈന്‍ വഴിയാക്കിയത്.
അതേസമയം ഇന്നലെയും ഇന്നും നടക്കേണ്ട പരീക്ഷകള്‍ മാറ്റിവച്ചു. ഈ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.