ക്ലാസ് മുറികളിലെ കേടുവന്ന ഫര്‍ണിച്ചറുകളും എയര്‍കണ്ടീഷനുകളും മാറ്റി സ്കൂളുകള്‍ പൂര്‍ണമായും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സജ്ജമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് സിറ്റി: വേനലവധിയ്ക്ക് ശേഷം കുവൈറ്റിലെ പൊതു വിദ്യാലയങ്ങൾ ഇന്ന് തുറന്ന് പ്രവർത്തനം ആരംഭിക്കും. വിവിധ സ്കൂളുകളിലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ക്ലാസ് മുറികളിലെ കേടുവന്ന ഫര്‍ണിച്ചറുകളും എയര്‍കണ്ടീഷനുകളും മാറ്റി സ്കൂളുകള്‍ പൂര്‍ണമായും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സജ്ജമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ജലം, വൈദ്ര്യുതി തുടങ്ങിയ അവശ്യകാര്യങ്ങളുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ ഈസ വെള്ളിയാഴ്ച മുബാറക് അല്‍ കബീറിലെ സ്കൂളുകളില്‍ സന്ദർശനം നടത്തിയിരുന്നു. അതിനിടെ പെരുന്നാള്‍ അവധിക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകളും ഞായറാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.