Currency

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും അധികചാർജ് ഈടാക്കുന്നത് നിർത്തലാക്കുന്നു

സ്വന്തം ലേഖകൻFriday, November 11, 2016 11:03 am

മനാമ: ബഹ്റൈനിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും അധികചാർജ് ഈടാക്കുന്നത് നിർത്തലാക്കുന്നു. കഴിഞ്ഞ ദിവസം ഹൗസ് റെപ്രസെന്ററ്റീവ്സിൽ ചേർന്ന ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും പിൻവലിച്ച തുകയേക്കാൾ അധികതുക ഈടാക്കരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തി വരികയാണ്. അന്താരാഷ്ട്ര കരാറുകൾ, വികസനപദ്ധതികൾ, വാണിജ്യപദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലും വിശദമായ പഠനം നടത്തുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x