Currency

സീറ്റ് ബല്‍റ്റ് ധരിക്കാത്തവരുമായി യാത്ര ചെയ്യേണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Friday, July 14, 2017 12:54 pm

അബുദാബി: വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ആളുകളുമായി യാത്ര ചെയ്യേണ്ടതില്ലെന്ന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അധികൃതരുടെ വക നിര്‍ദ്ദേശം. നിയമം പാലിക്കാത്തവര്‍ക്ക് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കായി എത്തുന്നവരോട് ആദ്യം തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടണമെന്നും ഇതുമായി സഹകരിക്കാന്‍ തയാറല്ലാത്തവരുടെ യാത്ര റദ്ദാക്കണമെന്നുമാണ് ഗതാഗത നിയമത്തില്‍ പറയുന്നത്. വാഹനത്തിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.

സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരുമായി ടാക്സി ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ പുതിയ നിയമത്തിനെതിരേ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടാലും ചിലര്‍ അത് അനുസരിക്കാറില്ലെന്നും ഇത്തരത്തില്‍ യാത്ര റദ്ദ് ചെയ്യേണ്ടി വരുന്നത് ദുഃഖകരമാണെന്നും ടാക്സി ഡ്രൈവര്‍മാര്‍ പ്രതികരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x