
അബുദാബി: യു.എ.ഇ.യില്‍ ഇനി മുതല്‍ കാറില്‍ യാത്രചെയ്യുന്ന മുഴുവന്‍പേര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. പുതിയ നിയമത്തിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. നിലവില്‍ യു.എ.ഇ.യില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരിക്കുന്ന ആള്‍ക്കും മാത്രമേ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇതാണ് പരിഷ്‌കരിച്ചത്. പുതിയ നിയമപ്രകാരം കാറിലെ മുഴുവന്‍യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം.
ഇല്ലങ്കില്‍ ഡ്രൈവറില്‍നിന്ന് 400 ദിര്‍ഹം പിഴയീടാക്കുകയും നാല് ബ്ലാക്ക് പോയന്റ് നല്‍കുകയും ചെയ്യും. ഗതാഗതനിയമ ഭേദഗതിയില്‍ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒപ്പുവെച്ചു. അതേസമയം നിയമം എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ അമിത വേഗത, ലഹരിമരുന്നോ, മദ്യമോ ഉപയോഗിച്ച് വാഹനമോടിക്കുക, അശ്രദ്ധമായ ഡ്രൈവിങ്ങ്, റോഡില്‍ കാര്‍ നിര്‍ത്തി ഗതാഗതതടസമുണ്ടാക്കുക തുടങ്ങി എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.