Currency

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി

സ്വന്തം ലേഖകൻTuesday, August 15, 2017 10:07 pm

കുവൈറ്റ് സിറ്റി: ആഭ്യന്തര, രാജ്യാന്തര തലത്തിൽ നേരിടുന്ന സുരക്ഷാവെല്ലുവിളികൾ മുൻനിർത്തി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) യൂസഫ് അൽ-ഫവ്സാൻ അറിയിച്ചു.

ടേക് ഓഫിനു ഒരു മണിക്കൂർ മുമ്പ് യാതൊരു കാരണവശാലും യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്തിലും ലഗ്ഗേജുകളും യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x