Currency

ഹിറ്റ്ലറുടെ ജന്മഗൃഹം സർക്കാരിന് പിടിച്ചെടുക്കാമെന്ന് ഓസ്ട്രിയൻ കോടതി

സ്വന്തം ലേഖകൻSunday, July 2, 2017 2:32 pm

ര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് സർക്കാരിന് പിടിച്ചെടുക്കാമെന്ന് ഓസ്ട്രിയൻ ഭരണഘടനാ കോടതി

വിയന്ന: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് സർക്കാരിന് പിടിച്ചെടുക്കാമെന്ന് ഓസ്ട്രിയൻ ഭരണഘടനാ കോടതി ഉത്തരവിട്ടു. നിയമപരമായ വഴികളിലൂടെയാണ് സ്വത്തിന്മേലുള്ള അവകാശം സര്‍ക്കാരിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

നേരത്തെ ഹിറ്റ്ലറുടെ ജന്മഗൃഹം പൊളിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും  കെട്ടിടത്തിന്റെ ഉടമ കോടതിയിൽ ഇത് ചോദ്യം ചെയ്യുകയായിരുന്നു. 

1889 ഏപ്രില്‍ 20ന് അപ്പര്‍ ഓസ്ട്രിയയിലെ ബ്രോണാവുവിലെ മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്‌ലര്‍ ജനിച്ചത്. ഹിറ്റ്‌ലര്‍ ആരാധകര്‍ ആരെങ്കിലും കെട്ടിടം കൈവശപ്പെടുത്തിയാല്‍ ഹിറ്റ്‌ലറുടെ ജന്മഗൃഹത്തെ ഹിറ്റ്‌ലര്‍ മ്യൂസിയമായി മാറ്റുമെന്ന ഭയത്തെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x