ഈ വര്‍ഷം രണ്ടാം പാദം മുതല്‍ 93 ഉല്‍പ്പന്നങ്ങള്‍ക്ക് പടിപടിയായി സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പട്ടികയിലുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ നികുതി ബാധകമാക്കും.
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സെലക്ടീവ് ടാക്‌സുകള്‍ നൂറോളം ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ജി.സി.സി ചേംബേഴ്‌സ് സെക്രട്ടറി ജനറല്‍ അബ്ദുറഹീം നഖി പറഞ്ഞു. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ 93 ഉല്‍പ്പന്നങ്ങള്‍ക്ക് പടിപടിയായി സെലക്ടീവ് ടാക്‌സ് നടപ്പാക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പട്ടികയിലുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ നികുതി ബാധകമാക്കും.
ആദ്യ പടിയായി സൗദിയിലായിരിക്കും ഏപ്രില്‍ മുതല്‍ സെലക്ടീവ് ടാക്‌സ് പ്രാബല്യത്തില്‍ വരുത്തുക. ശീതളപാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും സിഗരറ്റിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും അധിക നികുതി ചുമത്തും. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ഓരോ രാജ്യത്തും സെലക്ടീവ് ടാക്‌സ് ബാധകമാകുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.
എന്നാല്‍, ഓരോ രാജ്യങ്ങളിലും ഏര്‍പ്പെടുത്തുന്ന ടാക്‌സ് നിരക്കുകള്‍ അതാതു രാജ്യത്തിന്റെ മാനദണ്ഡത്തിനനുസരിച്ചായതിനാല്‍ ടാക്‌സ് നിരക്കുകളില്‍ വ്യത്യാസമുണ്ടായേക്കും. മറ്റു മുഴുവന്‍ ജി.സി.സി രാജ്യങ്ങളും വര്‍ഷാവസാനത്തോടെ നികുതി പ്രഖ്യാപനം നടത്തും. അന്തിമ തീരുമാനം ഗള്‍ഫ് ധന മന്ത്രിമാര്‍ രൂപം നല്‍കുകയും വര്‍ഷാവസാനം നടക്കുന്ന ഗള്‍ഫ് ഉച്ചകോടിയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സൗദിയില്‍ പുകയില, എനര്‍ജി പാനീയങ്ങള്‍ക്ക് നൂറു ശതമാനവും, ശീതള പാനീയങ്ങള്‍ക്ക് അന്‍പതു ശതമാനവുമാണ് ടാക്‌സ് നടപ്പാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.