സൗദിയിലെ വിമാനത്താവളങ്ങളിൽ യാത്രാനടപടികൾ പൂർത്തിയാക്കുന്നതിന് സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഡാറ്റാ സെന്റര്‍ അറിയിച്ചു.
റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ യാത്രാനടപടികൾ പൂർത്തിയാക്കുന്നതിന് സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഡാറ്റാ സെന്റര്‍ അറിയിച്ചു. വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരെ സമീപിക്കാതെ തന്നെ യാത്രാനടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്.
ദുബായിൽ നടന്ന ജൈടെക്‌സ്-2016 എക്‌സിബിഷനില്‍ ഈ മെഷീന്‍ പരിചയപ്പെടുത്തുകയുണ്ടായി. യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടോ ഇഖാമയോ സെലക്ട് ചെയ്ത് ഐഡി നമ്പര്‍ എന്റര്‍ ചെയ്യുകയോ മെഷീനിലുള്ള സ്‌കാനര്‍ വഴി പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ശേഷം യാത്രക്കാരന്റെ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത്രയും ചെയ്യുന്നതോടെ യാത്രാനടപടികൾ പൂർത്തിയാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.