Currency

ഇന്റർനെറ്റ് വഴിയുള്ള അശ്ലീല പ്രചാരണം; സൗദിയില്‍ 314 പേർ പിടിയിൽ

സ്വന്തം ലേഖകൻSaturday, November 12, 2016 2:46 pm

ഇന്റര്‍നെറ്റ് വഴി അശ്ലീല പ്രചാരണം നടത്തിയ കുറ്റത്തിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൗദി ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തത് 314 പേരെ.

റിയാദ്: റിയാദ്: ഇന്റര്‍നെറ്റ് വഴി അശ്ലീല പ്രചാരണം നടത്തിയ കുറ്റത്തിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൗദി ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തത് 314 പേരെ. അശ്ലീലം പ്രചരിപ്പിക്കുന്ന രണ്ടായിരത്തിലേറെ സൈബർ അക്കൗണ്ടുകള്‍ സൗദി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുമുണ്ട്.

ഇന്റര്‍പോളില്‍ നിന്ന് ഇത്തരത്തിൽ 1647 വിവരങ്ങളാണ് സൗദി സുരക്ഷാ വകപ്പിന് കിട്ടിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ 151 പ്രതികളെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്തു നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 98 പേരെ പിടികൂടിയത്.

റിയാദില്‍ ആരംഭിക്കുന്ന ത്രിദിന ദേശീയ ഫോറത്തെ കുറിച്ച്‌ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൊതു സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജംആന്‍ അല്‍ ഗാംദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റർനെറ്റ് വഴി കുട്ടികളെയും മറ്റും ലൈംഗിക ചൂഷണം ചെയ്യുന്നതില്‍ നിന്ന് അവർക്ക് സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച ഫോറമാണ് റിയാദിൽ ആരംഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x