Currency

റമദാന്‍: കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Saturday, April 25, 2020 7:25 pm
saudi00

റിയാദ്: റമദാനില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സൗദി കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന മേഖലകളിലാണ് അനുമതി. റമദാനില്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ ഇവയാണ്.

റസ്റ്ററന്റുകള്‍, ബൂഫിയ, കോഫി ഷോപ്പ്, ജ്യൂസ് കടകള്‍, പലഹാരക്കടകള്‍, ഐസ്‌ക്രീം, ചോക്ലേറ്റ് കടകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വൈകിട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുറക്കാനുള്ള അനുമതി. പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനും ചില മേഖലകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവ ഇനി പറയുന്നവയാണ്.

കെട്ടിടങ്ങളിലെ റിപ്പയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, റോഡുകള്‍, ടണല്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികളും നടത്തുന്ന സ്ഥാപനങ്ങള്‍, ശുചീകരണ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവക്ക് റമദാനില്‍ പ്രവര്‍ത്തിക്കാം. ലിഫ്റ്റ് അറ്റകുറ്റപ്പണി, വളര്‍ത്തു മൃഗങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ എന്നിവക്കും റമദാനില്‍ തുറക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം ഉറപ്പു വരുത്തണം. നിബന്ധന പാലിക്കാത്ത ഇരുന്നൂറോളം സ്ഥാപനങ്ങള്‍ റിയാദില്‍ ഒരാഴ്ചക്കിടെ അടപ്പിച്ചിരുന്നു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x