Currency

സൗദിയില്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസ്

സ്വന്തം ലേഖകന്‍Friday, July 6, 2018 2:20 pm

റിയാദ്: സൗദിയില്‍ കണ്‍സല്‍റ്റന്റ് ഡോക്ടര്‍മാരുടെ സേവന കാലാവധി എഴുപതു വയസ്സുവരെയാക്കി നീട്ടാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനു ശൂറാ കൗണ്‍സില്‍ അംഗീകാരം. നിര്‍ദിഷ്ട ഡോക്ടര്‍മാരുടെ ആരോഗ്യാവസ്ഥയും ഇതേ തസ്തികയിലെ ഡോക്ടര്‍മാരുടെ എണ്ണവും പരിഗണിച്ചായിരിക്കും കാലാവധി നീട്ടുന്ന കാര്യം പരിശോധിക്കുക. ഡോക്ടര്‍മാര്‍ക്കു കാലാവധിയുള്ള ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വാര്‍ഷികാടിസ്ഥാനത്തിലാകും നിയമനം.

ഹെല്‍ത്ത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെയും കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണു തീരുമാനമെന്നു കൗണ്‍സില്‍ അസി. പ്രസിഡന്റ് യഹയ് അല്‍ സമാന്‍ അറിയിച്ചു. സന്ദര്‍ശക വീസ അനുവദിക്കുന്നതിനു ബ്രിട്ടനുമായി ഒപ്പുവച്ച ധാരണാപത്രവും കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x