Currency

യുഎസില്‍ മുസ്ലീമെന്നു കരുതി സിഖ് യുവാവിനെ അധിക്ഷേപിച്ചു

സ്വന്തം ലേഖകന്‍Monday, November 21, 2016 1:10 pm

പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ സിംഗ് (22) ആണ് അപമാനത്തിന് ഇരയായത്. മുസ്ലീം ആണെന്ന് വിളിച്ചാണ് തന്നെ പിന്നാലെ നടന്ന് ഒരാള്‍ അധിക്ഷേപിച്ചതെന്ന് ഹര്‍മാന്‍ പറയുന്നു.

ബോസ്റ്റണ്‍: യുഎസില്‍ മുസ്ലിമെന്നു കരുതി സിഖ് യുവാവിനെ അധിക്ഷേപച്ചു. പ്രശസ്തമായ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ ഹര്‍മാന്‍ സിംഗ് (22) ആണ് അപമാനത്തിന് ഇരയായത്. മുസ്ലീം ആണെന്ന് വിളിച്ചാണ് തന്നെ പിന്നാലെ നടന്ന് ഒരാള്‍ അധിക്ഷേപിച്ചതെന്ന് ഹര്‍മാന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ക്യാംപസിനു സമീപമുള്ള സ്‌റ്റോറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഷോപ്പില്‍ വച്ച് താന്‍ ഒരു മുസ്ലീം യുവാവാണെന്നു കരുതി ഒരാള്‍ നിരന്തരം തന്നെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. അമ്മയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇയാള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നും ഹര്‍മാന്‍ പറഞ്ഞു. ഹാര്‍വാഡ് ലോ സ്‌കൂളിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ് ഹര്‍മാന്‍ സിംഗ്. വളരെ വേദനാജനകമായ അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹര്‍മാന്‍ പറയുന്നു.

തനിക്കു നേര്‍ക്കുണ്ടായ അധിക്ഷേപത്തെ തടയാനും ആരും ശ്രമിച്ചില്ലെന്നും ഹര്‍മാന്‍ പറയുന്നു. ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ യു.എസില്‍ വംശീയാതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 200ല്‍ ഏറെ സംഭവങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Comments are closed.

Top
x