Currency

അബുദാബിയില്‍ ഇരുപത്തിയഞ്ചോളം കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖകന്‍Tuesday, November 22, 2016 11:08 am

അല്‌ഐന്‍ അബുദാബി ഹൈവെയില്‍ ഇന്ന് രാവിലെ ഏഴുമണിക്കും എട്ടിനും ഇടയിലാണ് അപകടമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി ഇരുപത്തിയഞ്ച് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

അബുദാബി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ ഇരുപത്തിയഞ്ചോളം കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്കേറ്റു. അല്‌ഐന്‍ അബുദാബി ഹൈവെയില്‍ ഇന്ന് രാവിലെ ഏഴുമണിക്കും എട്ടിനും ഇടയിലാണ് അപകടമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി ഇരുപത്തിയഞ്ച് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പരുക്കേറ്റ ആറുപേരേയും അല്‍ഐന്‍ തവാം ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ച്ചക്ക് തടസ്സം ഉണ്ടായതാണ് അപകടത്തിന് കാരണം. സുരക്ഷിതമായ അകലം വാഹനം ഓടിച്ചിരുന്നവര്‍ പാലിക്കാതിരുന്നതും അപകടത്തിന് കാരണമായി എന്നാണ് അബുദാബി പൊലീസ് വ്യക്തമാക്കുന്നത്. കനത്ത മൂടല്‍ മഞ്ഞാണ് പുലര്‍ച്ചെ അപകടം നടന്ന മേഖലയില്‍ അനുഭവപ്പെട്ടത്. അതേസമയം ഇന്ന് രാവിലെ അല്‍ ഖാസ്‌ന മേഖലയില്‍ തന്നെ മറ്റ് ആറ് അപകടങ്ങളും നടന്നു. എന്നാല്‍ അപകടങ്ങളില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല.

അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി മഞ്ഞ് ഉണ്ടാവാനാണ് സാധ്യത. അതുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ സുരക്ഷിതമായ അകലംപാലിക്കണം എന്നും പൊലീസ് ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “അബുദാബിയില്‍ ഇരുപത്തിയഞ്ചോളം കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്”

  1. Hi! This is kind of off topic but I need some help
    from an established blog. Is it hard to set
    up your own blog? I’m not very techincal but I can figure things
    out pretty quick. I’m thinking about setting up my own but
    I’m not sure where to begin. Do you have any tips or suggestions?
    Appreciate it

  2. Sal says:

    I really like it whenever people get together and share thoughts.
    Great website, stick with it!

Comments are closed.

Top
x