Currency

ഹാജിമാര്‍ക്കായി 24 മണിക്കൂറും അത്യാധുനിക ബസ് സര്‍വീസുകള്‍

സ്വന്തം ലേഖകന്‍Wednesday, July 31, 2019 12:53 pm

മക്ക: ഹജ്ജ് തിരക്കിലേക്ക് ഹാജിമാര്‍ നീങ്ങിയതോടെ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മക്കയില്‍ അത്യാധുനിക ബസ്സുകള്‍ സേവനത്തിന്. 24 മണിക്കൂറും ഈ ബസുകളുടെ സേവനം ലഭ്യമാണ്. ബസ്സില്‍ നിന്നിറങ്ങിയാല്‍ റൂമിലെത്തിക്കാന്‍ വാനുകളും സര്‍വീസിനുണ്ട്.

ഹറം പള്ളിയില്‍ നിന്നും പത്ത് കി.മീ അകലത്തിലാണ് ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ. അസീസിയയില്‍ വിവിധ ബ്രാഞ്ചുകളിലാണ് ഹാജിമാരുടെ താമസം. ഓരോ ബ്രാഞ്ചിനടുത്തും ബസ് സ്റ്റോപ്പുണ്ട്. പുരുഷ സഹായമില്ലാതെ ഹജ്ജിനെത്തിയ വനിതകള്‍ക്ക് പ്രത്യേക സര്‍വീസുകളുമുണ്ട്. ഓരോ പ്രാര്‍ഥനാ സമയത്തും ഹാജിമാരെ ഹറമിലെത്തിക്കാന്‍ സഹായിക്കും ഈ സര്‍വീസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x